2010, ഡിസംബർ 21, ചൊവ്വാഴ്ച

ഉപന്യാസം - മലയാളത്തിന്റെ പത്രാധിപര്‍

മലയാളത്തിന്റ പത്രാധിപര്‍
ബബിത ബാലന്‍

അഴിമതിയും ഏകാധിപത്യവും ഭരണകൂടത്തെ കാര്‍ന്നു തിന്നപ്പോള്‍ തൂലിക പടവാളാക്കിയ കേരളചരിത്രത്തിലെ ഉജ്ജ്വല വ്യക്തിത്വമാണ് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടേത്. ആദര്‍ശശുദ്ധി ജീവിതമുഖമുദ്രയാക്കിയ ഇദ്ദേഹം ശക്തമായ നിലപാടുകളാല്‍ ഭരണകൂടത്തെയും ഭരണാധികാരികളെയും ഇരുത്തി. അഭിപ്രായ സ്വാതന്ത്ര്യം ഒരു പത്രത്തിന്റെ ജന്മാവകാശമാണ് എന്ന തത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ധര്‍മിഷ്ഠവും ഊര്‍ജസ്വലവുമായ പത്രപ്രവര്‍ത്തനം നടത്തിയ ഇദ്ദേഹം നല്ല പത്രപ്രവര്‍ത്തകന്റെ ജീവിക്കുന്ന തെളിവാണ്.
തറവാട്ടിലെ കാരണവരായ കേശവന്‍പിള്ളയുടെ സംരക്ഷണത്തില്‍ വളര്‍ന്ന രാമകൃഷ്ണപ്പിള്ള പുറമെ ഒതുങ്ങിയമട്ടുകാരനായിരുന്നു. മൗനിയായിരുന്നുവെങ്കിലും സമൂഹ ഉഛനീചത്വത്തിനെതിരെ കൊടുമ്പിരിക്കൊണ്ട ഒരി മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. സ്വകാര്യ ജീവിതത്തില്‍ പോലും സ്വാതന്ത്യേച്ഛയെ നിരോധിക്കുന്ന ശക്തികളെ എതിര്‍ത്തമാതൃകാ പുരുഷനാണിദ്ദേഹം. ജനനന്മയ്ക്ക് വേണ്ടി പത്രത്തിന്റെ നട്ടെല്ലായി നിലകൊണ്ട വക്കം മൗലവിയുടെ സ്വദേശാഭിമാനി പത്രത്തിലായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള ഏറ്റവും കൂടുതലായി നിലകൊണ് ദീര്‍ഘവീഷണവും, വിലയിരുത്തല്‍ പാടവവും അദ്ദേഹത്തിന്റെ തൂലികയ്ക്ക് ശക്തി പകര്‍ന്നു. പത്രത്തിന്റെ ധര്‍മ്മം ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇടയ്ക്കിടെ മുഖപ്രസംഗം എഴുതുന്ന ഇദ്ദേഹം നല്ലൊരുപത്രാധിപര്‍ കൂടിയായിരുന്നു.പത്രപ്രവര്‍ത്തനം കച്ചവടമായിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ സ്വഗദേശാഭിമാനിയടെ വാക്കും, നോക്കും, പ്രവര്‍ത്തിയും നമുക്ക് മാര്‍ഗ്ഗദര്‍ശകമാണ്.
പത്രപ്രവര്‍ത്തനത്തെസമഗ്രസാമൂഹ്യസേവനമായിക്കണ്ട മലയാളത്തിന്റെ പത്രധിപരുടെ സ്മരണയ്ക്ക് നൂറു വയസ്സു തികയുന്ന ഈ വേളയില്‍ നമുക്ക് അദ്ദേഹത്തിന്റെ പാത പിന്തുടരാം.

കഥാപാത്രനിരൂപണം

പുഞ്ചിരിക്കുന്ന കുറുപ്പ് മാഷ്
നീതു.പി.

ഒരു ചെറുപുഞ്ചിരിയിലെ പു‍ഞ്ചിരിക്കുന്ന കഥാപാത്രമാണ് കുറുപ്പ് മാഷ്. സന്തുഷ്ടമായ ഒരു കുടുംബത്തിന്റെ നാഥനാണ് കുറുപ്പ്. ഗ്രാമീമ സംസ്കൃതി പ്രതീകമായി നമുക്ക് അദ്ദേഹത്തെകാണാം. പ്രകൃതിയെ ജീവനുതുല്യം സ്നേഹിക്കുന്ന അദ്ദേഹം ഓരോ ചെടിയും മൊട്ടിടുമ്പോള്‍ മുഖത്തും മനസിലുണ്ടാകുന്ന സന്തോഷം ആ പുഞ്ചിരിഎന്നുംനമ്മുടെ ഓരോരുത്തരുടെയും മനസില്‍ സ്ഥാനം നേടിയതാണ്. മക്കള്‍ നഗരത്തിലാണ്.അനാഥനായ കണ്ണനെ കൊച്ചുമകനെപ്പോലെ നോക്കുന്ന അദ്ദേഹം അവന് സ്നേഹത്തിന്റെയും വെളിച്ചത്തിന്റെയും ഗുരുവായിരുന്നു. അടുത്തിടപവകുന്നവരോടും അയല്‍ക്കാരോടും സഹാനുഭൂതി പുലര്‍ത്തിവരുന്ന ഒരു സാധാരണക്കാരില്‍ സാധാരണക്കാരനായ കഥാപാത്രം. വാര്‍ധക്യത്തിലും യൗവ്വനത്തുടിപ്പോടെ ജീവിക്കുന്ന അദ്ദേഹം ഒരു നല്ല കര്‍ഷകനുമായിരുന്നു. ഒരു മുരുടന്‍ സ്വഭാവത്തിനുടമയായിരുന്നു അദ്ദേഹമെങ്കിലും മനസില്‍ സ്നേഹത്തിന്റെ വെളിച്ചംമാത്രമായിരുന്നു. ജാതിയും മതവുമല്ല മനുഷ്യന് പ്രധാനം അദ്ദേഹത്തിനൊരു നിലപാടുണ്ട്. നര്‍മ്മപ്രയോഗങ്ങളിലൂടെ ജീവിതം മനോഹരമാക്കുന്ന നാടന്‍ കഥാപാത്രമാണ് കുറുപ്പ് മാഷ്

കവിത - കലാലയം

കലാലയം
നിത്യ.കെ

കര്‍ത്തവ്യത്തിന്റെ ഭാണ്ഡം
ഇവിടെ തുറക്കുമ്പോള്‍
സ്നേഹത്തോടെ ഓര്‍ക്കാന്‍
മുഖങ്ങള്‍ ഒരുപാടാണ്....
കടപ്പാടിന്റെ പുസ്തകത്താളില്‍
നിറയുന്ന മുഖങ്ങളേറെ......
കഴിഞ്ഞ കലാലയ വര്‍ഷത്തിന്റെ
ഹൃദയത്തുടിപ്പുകള്‍ ഇവിടെ
കോര്‍ത്തിണക്കിയിട്ടുണ്ട്
എങ്കിലും,
ഏറ്റവും മികച്ചതാകാനുള്ള
യാത്രയിലായിരുന്നു ഞാന്‍
ഈ ശനിപിടിച്ച ദിനരാത്രികളിലും
എന്നെ നയിക്കുന്നത്
പുലരാനിരിക്കുന്ന ചെങ്കനല്‍
പുലരിയുടെ പ്രതീക്ഷയാണ്
ജീവിതയാത്രയിലെ ഏറ്റവും
സുന്ദരമെന്ന് വിളിക്കുന്ന
കലാലയ ജീവിതത്തിന്റെ
ഓര്‍മ്മചെപ്പാ‍യി മാറുമെങ്കില്‍
ഞാന്‍ സന്തുഷ്ടയാണ്
വാക്കുകള്‍ അര്‍ത്ഥ ശൂന്യമാകുന്ന
ഈ വേളയില്‍
ഔപചാരികതയുടെ നന്ദി
പ്രകടങ്ങള്‍
അരുതെന്ന് മന്ത്രിക്കുകയാണ്
മനസ് എങ്കിലും
കഴിഞ്ഞ ഓരോ നാളുകളും
കടപ്പെട്ടിരിക്കുന്നത്
തൂലികയോടു മാത്രമല്ല...
പിന്താ‍‍‍‌ങ്ങിയ
ഒരു മഹാ പ്രസ്ഥാനത്തിന്
സൗഹൃദങ്ങളുടേയും
നിറച്ചാര്‍ത്തുകളൊരുക്കിയ
ഈ കലാലയ ജീവിതത്തെ
സമ്പുഷ്ടമാക്കിയ
ഓരോ കൂട്ടുകാരിയുടെയും
ചലനങ്ങളുടെയും നിശ്വാസ-
ങ്ങളുടെയും പാതയിലൂടെയാണ്

കവിത - നിനക്കായ്

നിനക്കായ്
ഗോപിക നാഥ് പി.ജി

പുഷ്പത്തില്‍ നിന്നും വിരി‍‍ഞ്ഞ ദേവാ
നീ പ്രേമത്തിന്‍ പൃഥ്വീവീരന്‍
നീയാണു ഞാന്‍ ഞാനാണു നീ
ഇതാണു നമ്മുടെ ബന്ധം
ഒരിക്കല്‍ നിന്നെ ‍ഞാന്‍ ഓര്‍ക്കവെ,
കണ്ണില്‍ നിന്നും കണ്ണുനീര്‍ത്തു-
ള്ളിയൊലിച്ചിറങ്ങി
ഞാന്‍ കാരണം തിരക്കവെ
അതെന്നോട് പറഞ്ഞു.
ഹേയ്!പ്രിയേ എന്നേക്കാള്‍ ആര്‍-
ദ്രന്‍ നിന്‍ കണ്ണില്‍
അറിയാതെ ഞാന്‍ മന്ത്രിച്ചു
യാഹ്!അള്ളാഹ് നിന്നിലുമധികം
ഞാനവനെ സ്നേഹിച്ചു പോയി.......”

2010, ഡിസംബർ 20, തിങ്കളാഴ്‌ച

കവിത - വിധി

വിധി
നീതി.കെ

നമ്മളിന്നലെ
പനിയാണെന്ന് പറ‍‍‍ഞ്ഞ്
സ്കൂളില്‍ പോകാന്‍ മടിച്ചുനിന്നതുപോലെ
ഇന്നു‍ ഞാന്‍ കണ്ടു
തോര്‍ന്നമഴയില്‍
മുറ്റത്തെ കരിയോലത്തുമ്പത്ത്
മടിച്ചുനിന്നിട്ടും
വിധി പോലെ
വീണുചിതറിയ
ആ മഴത്തുള്ളികളെ
നനവൂര്‍ന്ന് സുഗന്ധമുള്ള ആ മണ്ണില്‍
അവ അപ്രത്യക്ഷമാവുന്നു
എവിടെയാണീ നനവിന്റെനൈര്‍മല്യം
തീര്‍ത്ഥാടനം നടത്തുന്നത്.



കഥാപാത്രനിരൂപണം


കണ്ണീരിനിടയില്‍... 
അഞ്ജന സി.പി

കണ്ണീരിനും ചിരിക്കുമിടയിലൂടെ സഞ്ചരിച്ച് ലോകമെങ്ങുമുള്ള മനുഷ്യരുടെ ഹൃദയത്തിലേക്കു പാലം പണിത ചലചിത്രകാരനാണ് ചാര്‍ലിന്‍ ചാപ്ലിന്‍ .ചെറിയ മീശയും അയഞ്ഞപാന്റ്സും ഇറുകിയ കോട്ടും ചെറിയതൊപ്പിയും കൈയില്‍ വടിയുമായി ലോകത്തെ കീഴടക്കിയ ചാപ്ലിന്‍ കഥാപാത്രങ്ങളിലൊന്നാണ് മോഡേണ്‍ ടൈംസിലെ ഫാക്ടറി തൊഴിലാളി.
കഠിനവും വിശ്രമവും ഇല്ലാത്ത തൊഴിലും അതിന്റെ യന്ത്രകഥയും മുതലാളി സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങളും ഫാക്ടറിയിലെ അന്തരീക്ഷവും ഒക്കെക്കൊണ്ട് ചാപ്ലിന്റെ മനോനില തെറ്റുന്നു. യന്ത്രം മനുഷ്യന്റെ മേല്‍ ഉണ്ടാക്കുന്ന യാന്ത്രികതയാണിവിടെ ചാപ്ലിന്‍ അവതരിപ്പിക്കുന്നത്. അറിയാതെ പല ആപത്തില്‍ ചെന്നു- പെടുമ്പോഴും ഓരോ പ്രേക്ഷകനും ചിരിച്ചുകൊണ്ട് കാണുന്നുണ്ടെങ്കിലും ഒരു മനുഷ്യന്റെ വേദന ഉള്ളില്‍ വിങ്ങിക്കൊണ്ടിരിക്കും.
ദരിദ്രയും അനാദയുമായ ഗാമിനെ കണ്ടുമുട്ടുമ്പോള്‍ അവള്‍ മോഷ്ടാവാണെന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവളല്ല അത് താനാണ് ചെയ്തതെന്ന് പറഞ്ഞ് ആ പെണ്‍ കുട്ടിയെ രക്ഷിക്കുന്നു. ഇവിടെ നമുക്ക് കാണാനാകുന്നത് സ്ത്രീയോടുള്ള ബഹുമാനമാണ്.
ഇന്ന് പുരുഷാധിപത്യം അരങ്ങിലെത്തുമ്പോഴും പുറകോട്ട് പോകുന്നത് സ്ത്രീകളാണ്. ഇവിടെ ചാപ്ലിന്‍ അവതരിപ്പിക്കുന്ന കഥാപാത്രം സ്ത്രീയെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അധസ്ഥിതരുമായ മനുഷ്യര്‍ക്ക് ജീവിതത്തിന്റെ ദൈന്യം ദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാമൂഹികാവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ ഈ കഥാപാത്രത്തിലുടെയാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമയിലെ മുഖ്യകഥാപാത്രമാണ് ചാപ്ലിന്‍ അവതരിപ്പിക്കുന്ന ഫാക്ടറിത്തൊഴിലാളി.
ഭക്ഷണ സമയം ലാഭിക്കുന്നതിനുവേണ്ടി കണ്ടുപിടിച്ച ഒരു പുതിയ യന്ത്രം പരീക്ഷിക്കുന്നതും ചാപ്ലിനിലൂടെയാണ്. അവിടെ അനേകം കഷ്ടപ്പാടുകള്‍ ചാപ്ലിന് സഹിക്കേണ്ടിവന്നു.
ഈ ആധുനിക യുഗത്തില്‍ യന്ത്രം യജമാനനാകുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. യന്ത്രങ്ങള്‍ക്കു സ്ഥാനമുണ്ട്. പക്ഷേ അവ നമ്മെ അടിമപ്പെടുത്തുമ്പോള്‍ നാം യന്ത്രത്തെ എതിര്‍ക്കുക. യന്ത്രങ്ങള്‍ സമൂഹത്തില്‍ ധനികരെയും ദരിദ്രരെയും സൃഷ്ടിക്കുന്നു എന്ന് ചാപ്ലിന്‍ അവതരിപ്പിച്ച ഈ കഥാപാത്രം നമ്മോടു പറയുന്നു. ചാപ്ലിന്റെ ഈ കഥാപാത്രത്തെപോലെ യന്ത്രത്തെ എതിര്‍ത്ത വ്യക്തിയാണ് നമ്മുടെ ഗാന്ധിജി. യന്ത്രത്തിന്റെ യുഗത്തില്‍ ഗാന്ധിജി യന്ത്രനിയന്ത്രണത്തിന്റെ പ്രവാചകനായി നിന്നു.യന്ത്രം ആത്മാവില്ലാത്തതാണ്. അതായത് യാന്ത്രികം.മനുഷ്യന് തെറ്റേത് ശരിയേത് എന്ന് അറിയാന്‍ ആത്മാവുണ്ട്. യന്ത്രം നമ്മുടെ യജമാനനായി എത്തുമ്പോള്‍ നാമും യന്ത്രമായി മാറുന്നു. അതായത് നാമെല്ലാം യാന്ത്രികമായി മാറുന്നു. അല്ലെങ്കില്‍ അങ്ങനെയാകുമെന്ന് ചാപ്ലിന്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ നമുക്ക് മനസിലാക്കാം.
കണ്ണീര്‍ മഴയത്ത് ചിരിയുടെ കുടചൂടി നടക്കുന്നയാളാണ് നമ്മുടെ ചാര്‍ലിന്‍ ചാപ്ലിന്‍. അദ്ദേഹം മോഡേണ്‍ ടൈംസില്‍ അവതരിപ്പിച്ച കഥാപാത്രം ഏവരുടെയും മനസില്‍ യന്ത്രത്തിന്റെ ആധിപത്യം എത്രത്തോളമാണ് നമ്മെ നാമെല്ലാതെയാക്കുന്നതെന്ന് നമ്മോട് പറയുന്നു.

കഥ -തളരാത്ത ബാല്യങ്ങള്‍

തളരാത്ത ബാല്യങ്ങള്‍ 
അക്ഷയ. സി.എല്‍

വാടിതളര്‍ന്ന അവളുടെ മുഖം ഇന്ന് കാണാന്‍ ഏറെ ശോഭയും
‍‍ചന്തവുമുണ്ടായിരുന്നു. സൂര്യനു കൂട്ടായി അവളൂം ഉണര്‍ന്നു.
കുളിച്ചു സുന്ദരിയായി.ഐശ്വര്യത്തോടെ വിളക്കില്‍ തിരി കൊളുത്തി.
നിറദീപത്തിന്റെ പ്രഭ വീടാകെ ഐശ്വര്യം പകര്‍ന്നു.തന്റെ കൊച്ചു മനസിലെ കൊച്ചു കാര്യങ്ങള്‍ അവള്‍ ഭഗവാനോട് പറ‍ഞ്ഞു. കണ്ണാ... ഞാനിന്നാധ്യമായിട്ട് പളളിക്കൂടത്തില്‍ പോകുവാ... എങ്ങനയാ എന്റെ പളളിക്കൂടം ഇരിക്കണെ .എന്നെ പോലെ ഒത്തിരി ക്കൂട്ടുകാര് അവിടെ ഉണ്ടാകുംഅല്ലേ?
അവള്‍ പതിവിനേക്കാളും ഏറെ വേഗതയില്‍ ഒരുങ്ങി നിന്നു. അമ്മയുടെ സാരിത്തുമ്പ് അവള്‍ വലിച്ചുകൊണ്ടേയിരുന്നു.
അമ്മയുടെ മുഖം മ്ലാനമായിരുന്നു.അവള്‍ ഉത്സാഹത്തോടെ പറഞ്ഞു.'അമ്മേ പളളിക്കൂടത്തിലേക്ക് പോകണ്ടേ? അമ്മുകുട്ടി ഒരുങ്ങി. അമ്മ ഇറങ്ങ്.വേഗം അമ്മേ... അമ്മുകുട്ടിക്ക് പളളിക്കൂടത്തിലേക്ക് പോകാന്‍ തിടുക്കായി' .
നനവാര്‍ന്ന കണ്ണുകളോടെ അമ്മ പറഞ്ഞു.'മോളെ ഇന്നു വേണ്ട നമുക്ക് നാളെ പളളിക്കൂടത്തിപോകാം.
അമ്മയുടെ വാക്കുകള്‍ തന്റെ മനസിനെ തളര്‍ത്തി. പുത്തനുടുപ്പും,
കൈകളില്‍ ഭാഗും, കുടയും എടുത്ത് പോകുന്ന കൂട്ട്കാരെ ഉമ്മറത്തിരുന്നവള്‍ നോക്കിയിരുന്നു.
വര്‍ഷങ്ങളോളം നിധിപോലെ കാത്ത ഭണ്ഡാരം അമ്മ പൊട്ടിച്ചു.
തിളക്കമേറിയ നാണയങ്ങള്‍. അമ്മുവിന് ഉടുപ്പും ബാഗും കുടയും
വാങ്ങാന്‍ ഇതു മതി. കടയില്‍ പോയി അമ്മ സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തി.തന്റെ കു‍ഞ്ഞ് ബാഗും, കുടയും, ഉടുപ്പും കണ്ട
അമ്മു സന്തോഷത്തോടെ തുളളിച്ചാടി.
ക്ലോക്കിലെ സൂചിതിരിച്ചവള്‍ നേരം വെളുപ്പിച്ചു. പുത്തനുടുപ്പും ഭാഗും കുടയും എടുത്തവള്‍ ഒരുങ്ങി നിന്നു. അമ്മ അവളെ നിവൃത്തിക്കേടുക്കൊണ്ട് ബസ്സില്‍ യാത്രയാക്കി. കുരുന്നുകൈകളുയര്‍ത്തി അവള്‍ അമ്മയ്ക് റ്റാറ്റ കൊടുത്തു. അമ്മ
തിരിച്ചും. കണ്‍മറയുന്നതുവരെ അമ്മ തന്റെ ഓമനയെ നോക്കി നിന്നു. അപ്രതീക്ഷിതമായി കാതുകൂര്‍പ്പിക്കുന്ന ഒരു ശബ്ദം.
ഞെട്ടലോടെ തിരിഞ്ഞു നോക്കിയ അമ്മ സ്പന്ദിച്ചു നിന്നു പോയി. കണ്ട കാഴ്ച്ച ഭീകരത നിറഞ്ഞതായിരുന്നു. റോഡില്‍
ചിതറി കിടക്കുന്ന ഒരുപാട് പേര്‍ . കൈകളില്ലാതെയും കാല്‍കളില്ലാതെയും വീണുപിടയുന്ന കുരുന്നുകള്‍.പിന്നെയെല്ലാം മങ്ങിയ കാഴ്ചകള്‍.
അമ്മു കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. ഒന്നും കാണാന്‍ കഴിയുന്നില്ല. എല്ലാം ഇരുട്ട്. കാഴ്ച നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ട അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു.
ഉരുകുന്ന വേദനയിലും അവളുടെ കുഞ്ഞുമനസില്‍ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു.പള്ളിക്കൂടത്തില്‍ പോണം. അവളുടെ ആഗ്രഹം പോലെ അമ്മ അവളെ പള്ളിക്കൂടത്തില്‍ കൊണ്ടുപോയി. ആകാംക്ഷയോടെ അവള്‍ ചോദിച്ചു" അമ്മേ പള്ളിക്കൂടം കാണാന്‍ നല്ല ചന്തോണ്ടല്ലേ? “
മറുപടി കണ്ണീരുകള്‍ മാത്രമായിരുന്നു......

പ്രസംഗം - നമ്മുടെ അമ്മ

പ്രഭാഷണം
സുനു.എസ്

മാന്യസദസിന് വന്ദനം

എനിക്ക് ഇന്ന് ഇവിടെ പറയാന്‍ കിട്ടിയ വിഷയം പ്രകൃതിയോട് മനുഷ്യ നുളള സ്നേഹവും ഐക്യവും ദൃഢപ്പെടുത്താന്‍ നമുക്കെന്തെല്ലാം ചെയ്യാനാകും എന്നതാന്നതാണ്.

പ്രകൃതി നമ്മുടെ അമ്മയാണ്.ആദിമ മനുഷ്യര്‍ പ്രകൃതിയുടെ സന്താനങ്ങളായിരുന്നു. അവര്‍ പ്രകൃതിയിലാണ് ജനിച്ചതും വളര്‍ന്നതും,അവര്‍ക്ക് എല്ലാം പ്രകൃതിയാണ് കൊടുത്തത്. അന്നത്തെ മനുഷ്യര്‍ പ്രകൃതിയെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. പ്രകൃതി എത്ര മനോഹരമായിരുന്നു.കളകള ഒഴുകുന്ന അരുവികള്‍,കിളികളുടെ ഒച്ചകള്‍ കേള്‍ക്കുവാന്‍ എന്തു രസമാണ്. അന്നത്തെ മനുഷ്യര്‍ കായ്കനികളും പഴങ്ങളും മാംസവും കൊണ്ട് വിശപ്പ് അടക്കി.
ഇന്ന് പ്രകൃതിയെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ് നമ്മള്‍. പ്രകൃതിയെ നമ്മുക്ക് വേണ്ടാതായി. എന്തെല്ലാം ക്രൂരതയാണ് നമ്മള്‍ പ്രകൃതിയോട് ചെയ്യുന്നത്?മണല്‍ വാരുന്നു,മരങ്ങള്‍ മുറിക്കുന്നു,വയല്‍ നികത്തുന്നു,മാലിന്യങ്ങള്‍ പുഴയില്‍ നിക്ഷേപിക്കുന്നു,ഇങ്ങനെ ചെയ്യുമ്പോള്‍ ബാധിക്കുന്നത് നമ്മളെ തന്നെയാണ്. മരങ്ങള്‍ മുറിച്ചാല്‍ നമ്മുക്ക് തണല്‍ ലഭിക്കുകയില്ല .എന്നിട്ടും നല്ല പ്രകൃതിയെ നശിപ്പിക്കുന്നു. മനുഷ്യര്‍ വയല്‍ നശിപ്പിച്ച് അവിടെ ഫാക്ടറികളും,കെട്ടിടങ്ങളും നിര്‍മ്മിക്കുന്നു. പിന്നെ കുന്നിടിക്കുന്നു. കുന്നിടിക്കുമ്പോള്‍ അവിടെയുളള മരങ്ങള്‍ ഇല്ലാതാകുന്നു .പുഴകളിലെ മണല്‍ വാരുന്നു. അവസാനം നമ്മളും ഇല്ലാതാകും.
ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ പ്രസംഗം ഉപസംഹരിക്കുന്നു.
നന്ദി. ജയ് ഹിന്ദ്.

അനുഭവം - കൃസ്തുമസ് രാവ്

ക്രിസ്തുമസ് രാവ്
ശ്രുതി.
തലേന്ന് രാത്രിയിലെ തണുപ്പും ഇരുട്ടും ഉറക്ക

ത്തിലേക്ക് വീഴുന്നതുവരെ മനസ്സില്‍ മായാത്ത ഒരനുഭവമുണര്‍ത്തി. കുറച്ചുസമയം ഇന്നലകളിലെ ഓര്‍മ്മകളിലായിരുന്നു.പിന്നീടെപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതിവീണതെന്ന് എനിക്കറിയില്ല. കണ്ണ് ചിമ്മിതുറക്കുന്നതുപോലെ അന്നത്തെ

രാത്രി അവസാനിച്ചു. പുറത്ത് മരംകോച്ചുന്ന തണു

പ്പാണ്. കമ്പിളിപ്പുതപ്പിനടിയില്‍ നിന്നും എഴുന്നേ-ല്‍ക്കാന്‍ തോന്നിയില്ല.


ആരോ ഒരാള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം

കേട്ടു, വാതില്‍ തുറന്നപ്പോഴാകട്ടെ ചുവന്ന തൊപ്പി-

യും മഞ്ഞുപാളികള്‍ പറ്റിപ്പിടിച്ച മുറിയന്‍ പാന്റും

മരക്കമ്പുകള്‍ പോലുള്ള കൊമ്പുകള്‍ കാട്ടി മാനുകള്‍

വലിക്കുന്ന വണ്ടിയില്‍ നിറയെ സമ്മാനങ്ങളുമായി

അതാ സാന്താക്ലോസ്. എന്നെ അരികിലേക്ക് മാടി

വിളിച്ച് കയ്യിലൊരു സമ്മാനപ്പൊതി തന്നു. എന്തായിരിക്കും പൊതിയില്‍ എന്ന ആശങ്കയോ

ടെ പൊതിതുറക്കാന്‍ പോകുകയാണ് ഞാന്‍ .....

പെട്ടെന്ന് ആരോ വന്ന് എന്നെ വിളിച്ചു. ആ വിളിയോടെ എല്ലാം നിലച്ചു പോയി അത് എ

ന്റെ അമ്മയായിരുന്നു . സ്വപ്നമെന്ന മായാലോക

ത്തായിരുന്നു ഞാന്‍ എന്ന് പിന്നീടാണ് അറി

ഞ്ഞത്. ചായകുടിക്കാന്‍ നേരവും അ സമ്മാനപ്പൊ

തിയിലെ അപൂ൪വ്വ സമ്മാനമെന്താണെന്നറിയാന്‍

എന്റെ മനസ്സ് വെമ്പല്‍ കൊണ്ട് കുറച്ച് നേരം

ചിന്തയിലാണ്ടുവെങ്കിലും പ്രഭാതകൃത്യത്തിന്ശേഷം വിദ്യാലയത്തിലേക്ക് യാത്രയായി.......







കവിത - കൊതുകച്ഛന്‍


കൊതുകച്ഛന്‍

സൗമ്യ ബാബു
മൂത്തു നരച്ചൊരു കൊതുകച്ഛന്‍
മൂളിപ്പാടി വരുന്നുണ്ട്
സൂചിയിറക്കി ചോരകുടിക്കാന്‍
പാത്തുപതുങ്ങി വരുന്നുണ്ട്


കവിത - ഓട്ടോഗ്രാഫ്

ഓട്ടോഗ്രാഫ്
സൗമിനി ഇ കെ

ഒരു ശരത്കാല സന്ധ്യയില്‍
ഇളം കാറ്റെന്നെ തഴുകുമ്പോള്‍
അവനെന്നോട് പറഞ്ഞു
പൂവുകള്‍ സല്ലപിക്കുന്നു
പുഴകള്‍ കളകളം പാടുന്നു
താരം കണ്ണാടി നോക്കുന്നു
കടലും കാറ്റും പരിഭവം പറയുന്നു
കാലം കൈ നോക്കുന്നു
നമ്മള്‍ ഈ എകാന്തലോക-
ത്തിരുന്ന് അക്ഷരങ്ങള്‍ പെറുക്കുന്നു"
മുറ്റത്തെത്തിയ അപ്പൂപ്പന്‍താടിയെ
കൈയ്യിലെടുത്ത് പ്രതിഷ്ഠിച്ച് ഞാന്‍
അതിന്റെ ഭംഗി നോക്കി നില്‍ക്കെ
ഇളം കാറ്റതിനെ വാരിയെടുത്തു
ആരോടും മിണ്ടാതെ അതും യാത്രയായി
കാലവും നമ്മളെ കൈകളിലേന്തി
അകന്നു പോകും
വീണ്ടുമൊരു ശരത്കാല സന്ധ്യയില്‍
പൊടി പിടിച്ച ഓട്ടോഗ്രാഫ്
കൈയ്യില്‍ വെച്ച് നീ
എന്നെ ഓര്‍ത്തെടുക്കുമ്പോള്‍
ആര്‍ദ്രമാം ഒരു പ്രതീക്ഷയില്‍
ആ ശരത്കാലസന്ധ്യയും
മാഞ്ഞു പോകും

കഥ - കുഞ്ഞുപൂവ്

കു‌ഞ്ഞുപൂവ്

ശിവപ്രിയ .കെ


ഇന്നലെ വിരിഞ്ഞ പൂവാണ് ഞാന്‍. വിത്തായിരുന്നപ്പോള്‍ കേട്ട ഭൂമി
സൗന്ദര്യം ഇത്രയും കളങ്കപ്പെട്ടതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു.
ആരെയും കാണുന്നില്ല . തലയുയര്‍ത്തി നില്‍ക്കുന്ന ഈ കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു പക്ഷെ എന്റെ ചങ്ങാതികളും ശ്വാസംമുട്ടി അടിഞ്ഞുപോയിട്ടുണ്ടാകാം. എന്തോ ഒറ്റപ്പെട്ടപോലെ.......

ഇന്ന് രാവിലെ ഒരു പൂമ്പാറ്റ വന്നു. അല്പം കുശലം പറഞ്ഞെങ്കിലും തേനെടുത്ത് അവന്‍ യാത്ര പറഞ്ഞു. പിന്നീട് വന്നത് കരിവണ്ടായിരുന്നു. അല്പം തേന്‍നുകര്‍ന്ന് അവനും യാത്രയായി.
പിന്നീട് സന്ദര്‍ശകരുടെ പ്രവാഹം തന്നെയായിരുന്നൂ .പുഴുക്കള്‍........ ....തുമ്പികള്‍.....സന്തോഷത്തോടെ ഞാനവരെ എതിരേറ്റെങ്കിലും അവര്‍ക്കാവശ്യം തേനാണെന്ന സത്യം ഞാനറിഞ്ഞൂ.


അവളുടെ സുന്ദരമായ ഇതളുകളില്‍ തുളകള്‍ വീണു. സൗന്ദര്യം പാടെ മങ്ങി. ആ കഞ്ഞുപൂവ് തേങ്ങിത്തുടങ്ങി. സായാഹ്നത്തിന്റെ വാതില്‍ തുറക്കപ്പെട്ടപ്പോള്‍ ആ കുഞ്ഞുപൂവ് സമാധാനത്തോടെ
വാടി വീണു.


കുറിപ്പ് - പൂക്കാലം വരവായി

പൂക്കാലം വരവായി

സീത.പി.കെ.

ഇന്ന് സന്തോഷമുളള ദിവസമാണെന്ന് എനിക്ക് തോന്നി.എന്തെന്നറിയില്ല,
പൂങ്കാവനത്തില്‍ പൂമ്പാറ്റകളും, തുമ്പികളും, ചെറിയ പക്ഷികളും വരാന്‍ തുടങ്ങി പൂന്തോട്ടത്തിലെ പൂക്കളെല്ലാം സന്തോഷം കൊണ്ട് തലയാട്ടി കളിക്കുകയാണ്. അവിടെയെങ്ങും പൂക്കളുടെ സുഗന്ധം പരന്നു. വണ്ടുകളും തുമ്പികളും പൂമ്പാറ്റകളും പൂക്കളിലെ തേന്‍ നുകര്‍ന്നു കൊണ്ട് പറന്നുകളിച്ചു. ഈ പൂങ്കാവനത്തില്‍ വസന്തകാലം വന്നിരിക്കുകയാണ്. ആയിരം വര്‍ണ്ണങ്ങളുടെ പുക്കളായി വിരിഞ്ഞു നില്‍ക്കുന്നു പുക്കാലം വന്നിരിക്കുന്നു

കഥ - സൃഷ്ടി

സൃഷ്ടി
രമ്യ.കെ
ഇന്ന് വളരെ സന്തോഷം തോന്നി.വീടിന്റെ ബാധ ഇന്നൊഴിഞ്ഞുപോയി. വീടിനു ചുറ്റും ആളുകള്‍ തടിച്ചു കൂടി. ഇന്നെങ്കിലും വലിയ ആഘോഷമാക്കണം. ഗള്‍ഫില്‍ പോകുമ്പോള്‍ തനിക്കുപദേശം തന്ന ചാവാലിത്തള്ള മരിച്ചു. ഹോ! എന്തൊരു ഭാഗ്യം. ഭാര്യയും മക്കളും എത്ര ആശിച്ചതാണ് ഈ ചാവാലിത്തള്ള മരിക്കാന്‍ . കുറെ പേര്‍ റീത്തുമായി വരുന്നു.അവരെ അനുഗമിച്ച് മാധ്യമപ്രവര്‍ത്തകരും. അവരുടെ മുമ്പില്‍ പോയി സങ്കടം പാസാക്കി. കുറെ ഫോട്ടോ മാധ്യമപ്രവര്‍ത്തകരുടെ വക. ചിത
കൊളുത്തി. ദൈവമേ മദറിനെ നരഗത്തിലേക്ക് പറഞ്ഞുവിടണേ...