കണ്ണീരിനിടയില്‍...
അഞ്ജന സി.പി
അഞ്ജന സി.പി
കണ്ണീരിനും ചിരിക്കുമിടയിലൂടെ സഞ്ചരിച്ച് ലോകമെങ്ങുമുള്ള മനുഷ്യരുടെ ഹൃദയത്തിലേക്കു പാലം പണിത ചലചിത്രകാരനാണ് ചാര്‍ലിന്‍ ചാപ്ലിന്‍ .ചെറിയ മീശയും അയഞ്ഞപാന്റ്സും ഇറുകിയ കോട്ടും ചെറിയതൊപ്പിയും കൈയില്‍ വടിയുമായി ലോകത്തെ കീഴടക്കിയ ചാപ്ലിന്‍ കഥാപാത്രങ്ങളിലൊന്നാണ് മോഡേണ്‍ ടൈംസിലെ ഫാക്ടറി തൊഴിലാളി.
കഠിനവും വിശ്രമവും ഇല്ലാത്ത തൊഴിലും അതിന്റെ യന്ത്രകഥയും മുതലാളി സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങളും ഫാക്ടറിയിലെ അന്തരീക്ഷവും ഒക്കെക്കൊണ്ട് ചാപ്ലിന്റെ മനോനില തെറ്റുന്നു. യന്ത്രം മനുഷ്യന്റെ മേല്‍ ഉണ്ടാക്കുന്ന യാന്ത്രികതയാണിവിടെ ചാപ്ലിന്‍ അവതരിപ്പിക്കുന്നത്. അറിയാതെ പല ആപത്തില്‍ ചെന്നു- പെടുമ്പോഴും ഓരോ പ്രേക്ഷകനും ചിരിച്ചുകൊണ്ട് കാണുന്നുണ്ടെങ്കിലും ഒരു മനുഷ്യന്റെ വേദന ഉള്ളില്‍ വിങ്ങിക്കൊണ്ടിരിക്കും.
ദരിദ്രയും അനാദയുമായ ഗാമിനെ കണ്ടുമുട്ടുമ്പോള്‍ അവള്‍ മോഷ്ടാവാണെന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവളല്ല അത് താനാണ് ചെയ്തതെന്ന് പറഞ്ഞ് ആ പെണ്‍ കുട്ടിയെ രക്ഷിക്കുന്നു. ഇവിടെ നമുക്ക് കാണാനാകുന്നത് സ്ത്രീയോടുള്ള ബഹുമാനമാണ്.
ഇന്ന് പുരുഷാധിപത്യം അരങ്ങിലെത്തുമ്പോഴും പുറകോട്ട് പോകുന്നത് സ്ത്രീകളാണ്. ഇവിടെ ചാപ്ലിന്‍ അവതരിപ്പിക്കുന്ന കഥാപാത്രം സ്ത്രീയെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അധസ്ഥിതരുമായ മനുഷ്യര്‍ക്ക് ജീവിതത്തിന്റെ ദൈന്യം ദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാമൂഹികാവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ ഈ കഥാപാത്രത്തിലുടെയാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമയിലെ മുഖ്യകഥാപാത്രമാണ് ചാപ്ലിന്‍ അവതരിപ്പിക്കുന്ന ഫാക്ടറിത്തൊഴിലാളി.
ഭക്ഷണ സമയം ലാഭിക്കുന്നതിനുവേണ്ടി കണ്ടുപിടിച്ച ഒരു പുതിയ യന്ത്രം പരീക്ഷിക്കുന്നതും ചാപ്ലിനിലൂടെയാണ്. അവിടെ അനേകം കഷ്ടപ്പാടുകള്‍ ചാപ്ലിന് സഹിക്കേണ്ടിവന്നു.
ഈ ആധുനിക യുഗത്തില്‍ യന്ത്രം യജമാനനാകുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. യന്ത്രങ്ങള്‍ക്കു സ്ഥാനമുണ്ട്. പക്ഷേ അവ നമ്മെ അടിമപ്പെടുത്തുമ്പോള്‍ നാം യന്ത്രത്തെ എതിര്‍ക്കുക. യന്ത്രങ്ങള്‍ സമൂഹത്തില്‍ ധനികരെയും ദരിദ്രരെയും സൃഷ്ടിക്കുന്നു എന്ന് ചാപ്ലിന്‍ അവതരിപ്പിച്ച ഈ കഥാപാത്രം നമ്മോടു പറയുന്നു. ചാപ്ലിന്റെ ഈ കഥാപാത്രത്തെപോലെ യന്ത്രത്തെ എതിര്‍ത്ത വ്യക്തിയാണ് നമ്മുടെ ഗാന്ധിജി. യന്ത്രത്തിന്റെ യുഗത്തില്‍ ഗാന്ധിജി യന്ത്രനിയന്ത്രണത്തിന്റെ പ്രവാചകനായി നിന്നു.യന്ത്രം ആത്മാവില്ലാത്തതാണ്. അതായത് യാന്ത്രികം.മനുഷ്യന് തെറ്റേത് ശരിയേത് എന്ന് അറിയാന്‍ ആത്മാവുണ്ട്. യന്ത്രം നമ്മുടെ യജമാനനായി എത്തുമ്പോള്‍ നാമും യന്ത്രമായി മാറുന്നു. അതായത് നാമെല്ലാം യാന്ത്രികമായി മാറുന്നു. അല്ലെങ്കില്‍ അങ്ങനെയാകുമെന്ന് ചാപ്ലിന്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ നമുക്ക് മനസിലാക്കാം.
കണ്ണീര്‍ മഴയത്ത് ചിരിയുടെ കുടചൂടി നടക്കുന്നയാളാണ് നമ്മുടെ ചാര്‍ലിന്‍ ചാപ്ലിന്‍. അദ്ദേഹം മോഡേണ്‍ ടൈംസില്‍ അവതരിപ്പിച്ച കഥാപാത്രം ഏവരുടെയും മനസില്‍ യന്ത്രത്തിന്റെ ആധിപത്യം എത്രത്തോളമാണ് നമ്മെ നാമെല്ലാതെയാക്കുന്നതെന്ന് നമ്മോട് പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ