2010 ഡിസംബർ 20, തിങ്കളാഴ്‌ച

കവിത - ഓട്ടോഗ്രാഫ്

ഓട്ടോഗ്രാഫ്
സൗമിനി ഇ കെ

ഒരു ശരത്കാല സന്ധ്യയില്‍
ഇളം കാറ്റെന്നെ തഴുകുമ്പോള്‍
അവനെന്നോട് പറഞ്ഞു
പൂവുകള്‍ സല്ലപിക്കുന്നു
പുഴകള്‍ കളകളം പാടുന്നു
താരം കണ്ണാടി നോക്കുന്നു
കടലും കാറ്റും പരിഭവം പറയുന്നു
കാലം കൈ നോക്കുന്നു
നമ്മള്‍ ഈ എകാന്തലോക-
ത്തിരുന്ന് അക്ഷരങ്ങള്‍ പെറുക്കുന്നു"
മുറ്റത്തെത്തിയ അപ്പൂപ്പന്‍താടിയെ
കൈയ്യിലെടുത്ത് പ്രതിഷ്ഠിച്ച് ഞാന്‍
അതിന്റെ ഭംഗി നോക്കി നില്‍ക്കെ
ഇളം കാറ്റതിനെ വാരിയെടുത്തു
ആരോടും മിണ്ടാതെ അതും യാത്രയായി
കാലവും നമ്മളെ കൈകളിലേന്തി
അകന്നു പോകും
വീണ്ടുമൊരു ശരത്കാല സന്ധ്യയില്‍
പൊടി പിടിച്ച ഓട്ടോഗ്രാഫ്
കൈയ്യില്‍ വെച്ച് നീ
എന്നെ ഓര്‍ത്തെടുക്കുമ്പോള്‍
ആര്‍ദ്രമാം ഒരു പ്രതീക്ഷയില്‍
ആ ശരത്കാലസന്ധ്യയും
മാഞ്ഞു പോകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ