2010 ഡിസംബർ 18, ശനിയാഴ്‌ച

കഥ - അമ്മേ...

അമ്മ

ജ്യോതി. ബി.കെ

ആ കൂറ്റന്‍ ആല്‍മരം ലോറി‍യില്‍ നിന്നും താഴെയിറങ്ങി. ചോര ഇറ്റിറ്റു വീഴുന്ന തന്റെ കാലുകള്‍ കൊണ്ട് വേച്ചു വേച്ചു നടന്നു. തന്റെ ശരീരത്തിന്റെ ചൂട് പറ്റി ഉറങ്ങിയിരുന്ന ഒരുപാട് ജീവജാലങ്ങളെത്തേടി... മുന്‍പ് നിന്നിരുന്ന സ്ഥലത്ത് അവള്‍ എത്തി. ചിതറിക്കിടക്കുന്ന മാംസക്കഷ്ണങ്ങള്‍, തകര്‍ന്ന പക്ഷിക്കൂടുകളും, മുട്ടകളും, മരിച്ച അനേകം മൃഗങ്ങള്‍... ആ മാതാവ് ഹൃദയം പൊട്ടിക്കരഞ്ഞു. പക്ഷേ അവള്‍ ആരേയും ശപിച്ചില്ല. ശപിക്കാന്‍ ആ മാതാവിന് അറിയില്ലായിരുന്നു. അവള്‍ അവിടെയിരുന്ന് കരഞ്ഞുക്കൊണ്ടേയിരുന്നു. മരം വെട്ടുക്കാരന്‍ സ്വപനത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു. “അമ്മേ എന്നോട് ക്ഷമിക്കേണമേ.........”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ