2010 ഡിസംബർ 20, തിങ്കളാഴ്‌ച

പ്രസംഗം - നമ്മുടെ അമ്മ

പ്രഭാഷണം
സുനു.എസ്

മാന്യസദസിന് വന്ദനം

എനിക്ക് ഇന്ന് ഇവിടെ പറയാന്‍ കിട്ടിയ വിഷയം പ്രകൃതിയോട് മനുഷ്യ നുളള സ്നേഹവും ഐക്യവും ദൃഢപ്പെടുത്താന്‍ നമുക്കെന്തെല്ലാം ചെയ്യാനാകും എന്നതാന്നതാണ്.

പ്രകൃതി നമ്മുടെ അമ്മയാണ്.ആദിമ മനുഷ്യര്‍ പ്രകൃതിയുടെ സന്താനങ്ങളായിരുന്നു. അവര്‍ പ്രകൃതിയിലാണ് ജനിച്ചതും വളര്‍ന്നതും,അവര്‍ക്ക് എല്ലാം പ്രകൃതിയാണ് കൊടുത്തത്. അന്നത്തെ മനുഷ്യര്‍ പ്രകൃതിയെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. പ്രകൃതി എത്ര മനോഹരമായിരുന്നു.കളകള ഒഴുകുന്ന അരുവികള്‍,കിളികളുടെ ഒച്ചകള്‍ കേള്‍ക്കുവാന്‍ എന്തു രസമാണ്. അന്നത്തെ മനുഷ്യര്‍ കായ്കനികളും പഴങ്ങളും മാംസവും കൊണ്ട് വിശപ്പ് അടക്കി.
ഇന്ന് പ്രകൃതിയെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ് നമ്മള്‍. പ്രകൃതിയെ നമ്മുക്ക് വേണ്ടാതായി. എന്തെല്ലാം ക്രൂരതയാണ് നമ്മള്‍ പ്രകൃതിയോട് ചെയ്യുന്നത്?മണല്‍ വാരുന്നു,മരങ്ങള്‍ മുറിക്കുന്നു,വയല്‍ നികത്തുന്നു,മാലിന്യങ്ങള്‍ പുഴയില്‍ നിക്ഷേപിക്കുന്നു,ഇങ്ങനെ ചെയ്യുമ്പോള്‍ ബാധിക്കുന്നത് നമ്മളെ തന്നെയാണ്. മരങ്ങള്‍ മുറിച്ചാല്‍ നമ്മുക്ക് തണല്‍ ലഭിക്കുകയില്ല .എന്നിട്ടും നല്ല പ്രകൃതിയെ നശിപ്പിക്കുന്നു. മനുഷ്യര്‍ വയല്‍ നശിപ്പിച്ച് അവിടെ ഫാക്ടറികളും,കെട്ടിടങ്ങളും നിര്‍മ്മിക്കുന്നു. പിന്നെ കുന്നിടിക്കുന്നു. കുന്നിടിക്കുമ്പോള്‍ അവിടെയുളള മരങ്ങള്‍ ഇല്ലാതാകുന്നു .പുഴകളിലെ മണല്‍ വാരുന്നു. അവസാനം നമ്മളും ഇല്ലാതാകും.
ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ പ്രസംഗം ഉപസംഹരിക്കുന്നു.
നന്ദി. ജയ് ഹിന്ദ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ