2010 ഡിസംബർ 17, വെള്ളിയാഴ്‌ച

കവിത - ഇനിയെന്ത്


ഇനിയെന്ത്
ജ്യോതി കൃഷ്ണന്‍

മാറുന്നു,
ആധുനിക ജനതയുടെ പുലമ്പല്‍
അറിയാതെ വന്നെന്‍ ആത്മാവില്‍
നിറയുന്ന കണ്ണുകളോടെ നീറുന്ന മനസ്സോടെ
വിശ്വസിക്കാനാവാത്തവിധം കാണുന്നു ഞാനെല്ലാം
എന്റെ കണ്ണുകളടയ്ക്കുവാന്‍ ശ്രമിക്കുകയാണിപ്പോള്‍
സാഹോദര്യത്തിന്‍ അര്‍ത്ഥമെന്ത്?
പിതൃവാല്‍സല്യത്തിന്‍ പൊരുളെന്ത്?
യൗവനത്തിന്റെ ചൂടറിയാതെ
കൗമാരക്കരയില്‍ നിന്ന്
മാതാപിതാഗുരു ബന്ധം മറന്നീടവെ !
രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന മാത്രയില്‍
പാവപ്പെട്ടവരെന്നും പട്ടിണിപ്പാവങ്ങളെന്നു-
വേര്‍ത്തിരിക്കാന്‍ കഴിയാത്തവിധം
മാറിപ്പോയ ലോകം
അറിയില്ലാ എനിക്കൊന്നും വരും കാല
ജനതയുടെ യാത്രികള്‍
മനുഷ്യന്‍ ദൈവമാകുന്ന ഈ ആധുനിക
കാലഘട്ടത്തില്‍..............ഇനിയെന്ത്?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ