ക്രിസ്തുമസ് രാവ്
ശ്രുതി.ഇ
തലേന്ന് രാത്രിയിലെ തണുപ്പും ഇരുട്ടും ഉറക്ക
ത്തിലേക്ക് വീഴുന്നതുവരെ മനസ്സില്‍ മായാത്ത ഒരനുഭവമുണര്‍ത്തി. കുറച്ചുസമയം ഇന്നലകളിലെ ഓര്‍മ്മകളിലായിരുന്നു.പിന്നീടെപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതിവീണതെന്ന് എനിക്കറിയില്ല. കണ്ണ് ചിമ്മിതുറക്കുന്നതുപോലെ അന്നത്തെ
രാത്രി അവസാനിച്ചു. പുറത്ത് മരംകോച്ചുന്ന തണു
പ്പാണ്. കമ്പിളിപ്പുതപ്പിനടിയില്‍ നിന്നും എഴുന്നേ-ല്‍ക്കാന്‍ തോന്നിയില്ല.
ആരോ ഒരാള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം
കേട്ടു, വാതില്‍ തുറന്നപ്പോഴാകട്ടെ ചുവന്ന തൊപ്പി-
യും മഞ്ഞുപാളികള്‍ പറ്റിപ്പിടിച്ച മുറിയന്‍ പാന്റും
മരക്കമ്പുകള്‍ പോലുള്ള കൊമ്പുകള്‍ കാട്ടി മാനുകള്‍
വലിക്കുന്ന വണ്ടിയില്‍ നിറയെ സമ്മാനങ്ങളുമായി
അതാ സാന്താക്ലോസ്. എന്നെ അരികിലേക്ക് മാടി
വിളിച്ച് കയ്യിലൊരു സമ്മാനപ്പൊതി തന്നു. എന്തായിരിക്കും പൊതിയില്‍ എന്ന ആശങ്കയോ
ടെ പൊതിതുറക്കാന്‍ പോകുകയാണ് ഞാന്‍ .....
പെട്ടെന്ന് ആരോ വന്ന് എന്നെ വിളിച്ചു. ആ വിളിയോടെ എല്ലാം നിലച്ചു പോയി അത് എ
ന്റെ അമ്മയായിരുന്നു . സ്വപ്നമെന്ന മായാലോക
ത്തായിരുന്നു ഞാന്‍ എന്ന് പിന്നീടാണ് അറി
ഞ്ഞത്. ചായകുടിക്കാന്‍ നേരവും അ സമ്മാനപ്പൊ
തിയിലെ അപൂ൪വ്വ സമ്മാനമെന്താണെന്നറിയാന്‍
എന്റെ മനസ്സ് വെമ്പല്‍ കൊണ്ട് കുറച്ച് നേരം
ചിന്തയിലാണ്ടുവെങ്കിലും പ്രഭാതകൃത്യത്തിന്ശേഷം വിദ്യാലയത്തിലേക്ക് യാത്രയായി.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ