കണ്ണീരിന്റെ ഉറവ
പ്രസീത.പി
നാവിന്‍ തുമ്പത്ത് തുളളിച്ചാടി നര്‍ത്തനമാടുകയാണ് ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രമായ മല്ലം എന്ന വാക്ക്.അന്നെനിക്ക് ആദിപരാശക്തിയുടെ മുന്നില്‍ ചെല്ലാന്‍ ഭാഗ്യ മുണ്ടായി.ആദിപരാശക്തിയുടെ സന്നിധിയില്‍ നിന്നു കേള്‍ക്കുന്ന മണിനാദം കുന്നുകളെയും താഴ്വരകളെയും പുഴയെയും പുല്‍മേടുകളെയും തട്ടിത്തലോടി ഒരു മന്ദമാരുതനെപ്പോലെ എന്റെയരികിലേക്ക് ഓടിയെത്തി. ഇളംകാറ്റിന്റെ താളത്തില്‍ മേടത്തില്‍ തങ്കവും വിഷുവിനെത്തുന്ന വിരുന്നുകാരിയായ കൊന്നപ്പൂക്കളും ആദിപരാശക്തിയായി ജന്മമെടുത്ത നീലത്താമരകളും എന്നെ സന്നിധിയിലേക്ക് സ്വാഗതം ചെയ്തു . ആകാശത്താമര പൂത്തു വിരിഞ്ഞു. മേഘങ്ങള്‍ സൂര്യ ഭഗവാനെ പേടിച്ച് പരക്കം പാഞ്ഞു . മഴവില്ല് പൂത്തുവിരിഞ്ഞ് ആടിയുലഞ്ഞു. മലകളോടും താഴ്വരകളോടും മഴ വരാറായി എന്ന സന്ദേശം ഉണര്‍ത്തിക്കുയാണ് മഴവില്ല് മാമന്‍. പെട്ടന്ന് പ്രകൃതിയിലെ ഉറവ പൊട്ടി മുളച്ചു. പൂക്കളെല്ലാം മതിമറന്ന് നൃത്തം ചവിട്ടി. പെട്ടന്ന് നാടെങ്ങും നടുക്കുന്ന ശബ്ദം .മിന്നലമ്മാവന്‍ ഇടവിടാതെ ചുമക്കുകയാണ്. ഇടിവെട്ടുകാരന്‍ ഇടിയപ്പന്‍ ആകാശം ചവിട്ടിമെതിക്കുകയാണ്.ആകാശക്കുഞ്ഞുങ്ങള്‍ വേദന സഹിക്കാനാവാതെ ആദിപരാശക്തിയെ വിളിച്ച് കരഞ്ഞു. ഇതു കണ്ട മഴേച്ചീടെ കണ്ണുനീര്‍ ഇറ്റിറ്റു വീണുകൊണ്ടേയിരുന്നു. ആദിപരാശക്തിയുടെ മുഖം കോപം കൊണ്ട് ജ്വലിച്ചു.ആദിപരാശക്തി തന്റെ ശക്തി മുഴുവന്‍ മഴയിലേക്ക് ആവാഹിച്ചു. ആദ്യം മഴ വാണിയായി, പിന്നെ കാളിയായി. പിന്നെ ദുര്‍ഗയായി ,പിന്നെ ഭദ്രയായി ചെന്ന് ഇടിവെട്ടുകാരന്‍ ഇടിയപ്പനെ നശിപ്പിച്ചു. അതോടെ ഇടിവെട്ടുകാരന്‍ ഇടിയപ്പന്റ അഹങ്കാരം മെല്ലെ ക്ഷയിച്ചു. ഞാന്‍ സിംഹത്തിന്റെ പുറത്തേറിയ പരാശക്തിയെ കണ്ട് തൊഴുതു. മഴയേച്ചിക്ക് സന്തോഷമായി സന്തോഷം മൂലം മഴയേച്ചിയുടെ കണ്ണ്നീര്‍ ഇറ്റിറ്റു വീണു.അവിടെ ഉറവ ഉത്ഭവിച്ചു. മഴയേച്ചിയുടെ കണ്ണുനീരില്‍ നിന്ന് ഉത്ഭവിച്ച ഉറവ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ