മൊബൈലോണം
രഹനാ രാജന്‍
ഓണമാണ് മാവേലി വരുമെന്ന് മൊബൈല്‍ വഴി അറിയിച്ചിരുന്നു. മാവേലിയുടേത് ക്യാമറസെറ്റാണ്. കാലന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരണമെന്ന് മാവേലി അന്ന് വിളിച്ചപ്പോള്‍ പ്രത്യേകമായി പറഞ്ഞിരുന്നു. മാവേലിയുടെ വരവും കാത്ത് പ്ലാസ്റ്റിക്കിന്റെ സുഗന്ധമുളള അത്തപൂക്കളവും, ചിക്കന്‍ബിരിയാണിമട്ടന്‍ബിരിയാണി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ദൂരെ നിന്നും ഡാഡി മമ്മി എന്ന പാട്ട് ഉയര്‍ന്നു കേള്‍ക്കുന്നു. പാട്ട് അടുത്തേക്കടുത്തേക്ക് എത്തി. മാവേലിയുടെ മൊബൈലില്‍ നിന്നാണ് പാട്ടുകേള്‍ക്കുന്നത്. എന്താ മാവേലി അടിപൊളി പാട്ടും കേട്ടുകൊണ്ടാണല്ലോ വരവ്.
എന്തു ചെയ്യാനാ? കേരളത്തിലെ റോഡുകളില്‍ കാലുകുത്താന്‍ ഇടമില്ല. നിങ്ങള്‍ എനിക്കു പിന്നാലെ
വേറെ ആരെയെങ്കിലും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിരുന്നോ? റോഡു നിറയെ വലിയ കുഴികള്‍. ഏതായാലും കുഴിയില്‍ വീഴാതെ അവിടെയും ഇവിടെയും ചാടി തുളളിക്കൊണ്ടാ വരവ്. പിന്നെ ഒരു പാട്ടു കൂടി ആയാല്‍ എന്താന്ന് വച്ചാ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ