2010 ഡിസംബർ 17, വെള്ളിയാഴ്‌ച

കഥ - ആരോ നിനക്കിട്ട വില

ആരോ നിനക്കിട്ട വില

ദിവ്യ.കെ


സൂര്യ കിരീടം വീണുടയാന്‍ സമയമായി. അലതല്ലി കുതിച്ചുയരുന്ന കടല്‍ തീരത്തിലൂടെ ആദര്‍ശ് നടന്നു വന്നു. തന്റെ പ്രിയപ്പെട്ട Nokia കൈയിലെടുത്ത് തനിക്കേറ്റവും പ്രിയപ്പെട്ട മനുവിനെ വിളിച്ചു
'' എന്താടോ മനു താനെന്നെ മറന്നോ? നിന്നില്‍ നിന്നും ഒരു Missed call എങ്കിലും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. but....ഞാനിവിടെ
കടല്‍ തീരത്തുണ്ട്.നീയിങ്ങോട്ട് വാ. ''ആദര്‍ശ് ഫോണ്‍ കട്ട് ചെയ്തു.
Nokia കീശയില്‍ വച്ചിട്ട് പകരം മറ്റെന്തോ എടുത്തു.അപ്പോള്‍ തന്നെ ദൂരെ നിന്നും ഒരു നിഴലായി മനു കടന്നു വന്നു. ഒരിക്കലും വിട്ടു പിരിയാനാവാത്ത ആ സുഹൃത്തുക്കളുടെ കണ്ടുമുട്ടലിന്റെ
ആഹ്ലാദ പ്രകടനം ആ തീരമാകെ മുഴങ്ങി. അതോടൊപ്പം മനുവിന്റെ
നിലവിളിയും. പെട്ടെന്ന് ദൂരെ നിന്നും മറ്റൊരാള്‍ കൂടി നിഴലായി കടന്നു വന്നു. ''നീ നിന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു''. അപ്പോഴേക്കും
മനു തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ മറ്റൊരു ഏകാന്തതയുടെ അനന്തമായ ലോകത്തെക്ക് വിടചൊല്ലിയിരുന്നു.
അയാളുടെ കൈയില്‍ നിന്ന് പ്രതിഫലം വാങ്ങിക്കൊണ്ട് ആദര്‍ശ്
മനുവിനോടായി''എനിക്കിതു മതി. ആരോ നിനക്കിട്ട വില. ഇവനാണിപ്പോള്‍ നിന്നെക്കാള്‍ പ്രിയപ്പെട്ട എന്റെ സുഹൃത്ത്.''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ