ആകാശപ്പറവകള്‍
മഞ്ജു.ബാലന്‍
ആ വീടു നിശബ്ദമാണ്.ഭര്‍ത്താവും കൂട്ടരും തന്റെ ഇളയ മോനെ ആശുപത്രിയിലേക്ക് കൊണ്ട് പോയിരിക്കുകയാണ്.
ആ അമ്മ അക്കരെ റോഡിലേക്ക് നോക്കി പറഞ്ഞുകൊണ്ടിരുന്നു.”എന്റെ കുഞ്ഞും നാരായണേട്ടനും ഇപ്പം വരും. “അവളെ നോക്കാന്‍ നാട്ടുകര്‍ക്ക് സാധിച്ചില്ലായിരുന്നു.പലരും ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അവളുടെ ന്യായം "കുഞ്ഞുവന്നിട്ട് മതി”എന്നതായിരുന്ന.നാട്ടുകാര്‍ ചിലര്‍ ആശുപത്രിയിലേക്ക് ഫോണ്‍ വിളിച്ചു.തിരിച്ചു കിട്ടിയ വാര്‍ത്ത അവരുടെ കണ്ണുനിറയ്ക്കുന്നതായിരുന്നു. റബ്ബറിന്റെ കരിയിലകള്‍ പാറി നിലത്തമര്‍ന്നു.ആകാശം കരിനിഴിലില്‍ മങ്ങി.കാര്‍ അവളോട് ആ കാര്യം പറഞ്ഞിരുന്നില്ല. വീട്ടിലേക്ക് ആളുകളുടെ തളളിച്ച.വന്നവരെല്ലാവരോടും അവള്‍ പറഞ്ഞു. “എന്റെ കുഞ്ഞും നാരായണേട്ടനും ഇപ്പം വരും.” എന്നിട്ട് അവള്‍ ഉളളിലെ കറുത്ത മുറിയിലേക്ക് പ്രവേശിച്ചു.ഓടിന്റെ ഇടയില്‍ വച്ച ചില്ലിലൂടെ വെളച്ചം താഴെ കിടക്കുന്ന ദുരന്തത്തിന്റെ കളിപ്പാട്ടത്തെ നോക്കി ആ അമ്മ കളിപ്പാട്ടത്തിനു നേരെ നീങ്ങി.അടുത്തിരുന്ന് കണ്ണീര്‍ പൊഴിച്ച് പിച്ചും പേയും പറഞ്ഞു.വീട്ടിലെത്തയവര്‍ ആ റൂമിനു മുമ്പില്‍ വന്നിരുന്നു.ആ കളിപ്പാട്ടം അവരെ നോക്കി പറഞ്ഞു.”മോളേ...നിന്റച്ഛനിപ്പം വരും.”പതിനാലരവയസ്സിലും കുഞ്ഞുപൈതലിനെ പോലെയുളള ആ മകളെ കണ്ടാല്‍ ആരും കരഞ്ഞു പോകും.ഈച്ച ആ റൂമില്‍ വട്ടം ചുറ്റികൊണ്ടിരുന്നു. ഒരു വെളള വണ്ട് അവരുടെ വീടിനുനേരെ ഓടി വന്നു. ആ അമ്മ ഓടിപുറത്തിറങ്ങി ചിരിച്ചു കൊണ്ടിരുന്നു.ആള്‍ക്കാര്‍ ഒരു വെളള പുതപ്പ് പൊന്തിച്ച്കൊണ്ടു വരുന്നു.ആ അമ്മ നിലത്തടിച്ചു കരഞ്ഞു. അകത്ത് അംഗവൈകല്യത്തിന്റെ കിണറ്റില്‍ നിന്നും എണിക്കാന്‍ വെമ്പുന്ന മൂത്തമകള്‍. വരാന്തയില്‍ വെളളപ്പട്ട് ചാഞ്ഞുറങ്ങി.അരികില്‍ നിശ്ചലമായ ഒരു വസ്തു വെളളപട്ടില്‍ നിന്നുമുയര്‍ന്ന മുഖം നോക്കിയിരുന്നു. അകത്തു നിന്നും മൂത്തമകള്‍ ശബ്ദമുണ്ടാക്കി.അവരുടെ ബന്ധുക്കള്‍ അവള്ക്കു ഭക്ഷണം നല്‍കി. അപ്പോള്‍ അവള്‍ ആ പരിസരത്ത് തിരഞ്ഞു. തന്റെ അതേ വൈകല്യം ബാധിച്ച് എന്നും തന്റെ കൂട്ടായ കുഞ്ഞനുജനെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ