ഉദകക്രിയ -ഡെഡിക്കേററ്
ജാസ്മിന്‍.എസ്.കുമാര്‍
അച്ഛന്റെ ,അമ്മയുടെ മരണം കണ്ടുരസിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഇന്നത്തെ ജനതയ്ക്കു മുന്നില്‍ വീഡിയോ മരണം എന്ന അയ്യപ്പപണിക്കരുടെ രചനയ്ക് പ്രസക്തിയേറുമ്പോള്‍ ഉദകക്രിയ എന്ന അഖിലനായരുടെ കവിതയും ചര്‍ച്ചയ്ക് വിഷയമാവുന്ന ഒന്നാണ്.
അച്ഛനും അമ്മയും മരിച്ചാല്‍ നെഞ്ചത്തടിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു.ഇന്ന് എസ്.എം. എസ് എന്നതിലൂടെ ഒരു വാക്ക് കരയരുത്. അതൊക്കെ ഓള്‍ഡ് ഫാഷന്‍എന്ന് പറയുന്ന മക്കള്‍ക്ക് മുന്നില്‍ ജീവിച്ചിരിക്കുന്ന അമ്മ. മക്കളുടെ ഒരോര്‍മ പണ്ട് കാലത്തെക്കുറിച്ച്., ഇടയ്ക്ക് കയറിവരും ജീവിച്ചിരുന്നപ്പോള്‍ ആലോചിക്കാത്ത അച്ഛനെക്കുറിച്ച്. അച്ഛന്റെ മോക്ഷത്തിനായ് മകള്‍ ഡെഡിക്കേറ്റ് ചെയ്തത് ഒരു ശോകഗാനം. ഇതാണ് ഇന്നത്തെ അവസ്ഥ. ഈ കവിതയിലെ ഓരോ വരിയും ഇന്നത്തെ മനുഷ്യ ന്റെ ഹൃദയത്തിലേക്കു തൊടുത്തുവിട്ട അസത്രങ്ങളാണ്.
സ്വന്തം അച്ഛന്റെ മരണത്തില്‍ വേദനിക്കാത്ത ഒരു യാന്ത്രികമനസ് അതാണ് ഇന്ന് ഇല്ലാവരിലും. ഈ കവിത വായിക്കുമ്പോള്‍ എന്റെ മനസ്സിലേക്കോടിയെത്തിയത് അയ്യ പ്പപണിക്കരുടെ വീഡിയോ മരണം എന്ന രചനയാണ്. അമ്മയുടെ മരണം വീഡിയോയില്‍ കണ്ട് രസിക്കാന്‍ ആഗ്രഹിക്കുന്ന മകന്റെ കാര്യമാണ് ആ കവിതയില്‍ പറഞ്ഞിരിക്കുന്നത്. അച്ഛനുവേണ്ടി മോക്ഷം ലഭിക്കാന്‍ പണ്ട് കാലത്തായിരുന്നെങ്കില്‍ ആചാരങ്ങള്‍ നടത്തിയേനെ. പക്ഷെ ഇന്ന് ആ ആചാരം പാട്ട് ഡെഡിക്കേറ്റിലൊതുങ്ങി.അതാകുമ്പോള്‍ ചിലവും കുറയും,എല്ലാവരും കാണുകയും ചെയ്യും. അച്ഛന്‍ മരിച്ചിട്ട് ആരും ഒന്നും ചെയ്തിട്ടല്ലല്ലോ എന്നും പറയില്ല.
ഇന്ന് സ്വന്തം അച്ഛനും മകളും തമ്മിലുളള ആത്മ ബന്ധത്തിന്റെ ചങ്ങല പൊട്ടി. അച്ഛന് വേണ്ടി ഒരു കണ്ണീര്‍ക്കണം പോലും പോഴിക്കാത്ത ജനത ഇന്നത്തെ മനുഷ്യ ന്റെ അഥവാ സമൂഹത്തിന്റെ ശാപമാണ്. പണ്ട് സേവ് ചെയ്ത് വച്ച അച്ഛന്റെ മുഖം ഡിലീറ്റ് ചെയ്യേണ്ട സമയം അതാണ് മരണം. ഇന്നത്തെ സമൂഹത്തെ കണ്ണുതുറപ്പിക്കാന്‍ മനസിലിരുന്ന് പൊട്ടിത്തെറിക്കാന്‍ ക്രൂരതയില്ലാതാക്കാന്‍ അഖിലാനയര്‍ തൊടുത്തുവിട്ട ബോംബ്- ഉദകക്രിയ എനിക്ക് വളരെയേറെ ഇഷ്ടപ്പട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ