2010 ഡിസംബർ 20, തിങ്കളാഴ്‌ച

കഥ - കുഞ്ഞുപൂവ്

കു‌ഞ്ഞുപൂവ്

ശിവപ്രിയ .കെ


ഇന്നലെ വിരിഞ്ഞ പൂവാണ് ഞാന്‍. വിത്തായിരുന്നപ്പോള്‍ കേട്ട ഭൂമി
സൗന്ദര്യം ഇത്രയും കളങ്കപ്പെട്ടതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു.
ആരെയും കാണുന്നില്ല . തലയുയര്‍ത്തി നില്‍ക്കുന്ന ഈ കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു പക്ഷെ എന്റെ ചങ്ങാതികളും ശ്വാസംമുട്ടി അടിഞ്ഞുപോയിട്ടുണ്ടാകാം. എന്തോ ഒറ്റപ്പെട്ടപോലെ.......

ഇന്ന് രാവിലെ ഒരു പൂമ്പാറ്റ വന്നു. അല്പം കുശലം പറഞ്ഞെങ്കിലും തേനെടുത്ത് അവന്‍ യാത്ര പറഞ്ഞു. പിന്നീട് വന്നത് കരിവണ്ടായിരുന്നു. അല്പം തേന്‍നുകര്‍ന്ന് അവനും യാത്രയായി.
പിന്നീട് സന്ദര്‍ശകരുടെ പ്രവാഹം തന്നെയായിരുന്നൂ .പുഴുക്കള്‍........ ....തുമ്പികള്‍.....സന്തോഷത്തോടെ ഞാനവരെ എതിരേറ്റെങ്കിലും അവര്‍ക്കാവശ്യം തേനാണെന്ന സത്യം ഞാനറിഞ്ഞൂ.


അവളുടെ സുന്ദരമായ ഇതളുകളില്‍ തുളകള്‍ വീണു. സൗന്ദര്യം പാടെ മങ്ങി. ആ കഞ്ഞുപൂവ് തേങ്ങിത്തുടങ്ങി. സായാഹ്നത്തിന്റെ വാതില്‍ തുറക്കപ്പെട്ടപ്പോള്‍ ആ കുഞ്ഞുപൂവ് സമാധാനത്തോടെ
വാടി വീണു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ