ശൂന്യം
കീര്‍ത്തന .എം
മുറ്റത്തുനിരത്താറുള്ള പൂക്കളില്ല
ചുറ്റും ചാടികൊതിപ്പിക്കും
പൂമ്പാറ്റയും പൂത്തുമ്പിയും
കുസൃതിക്കൂട്ടരുമില്ല
അതിഥികളില്ല
എല്ലാം ശൂന്യത തന്നെ
ആര്‍പ്പുവിളിയും ഊഞ്ഞാലാട്ടവും
നിലത്തുനിരത്താറുള്ള ഇലകളുമില്ല
ഊണിന് പായസവും ഉപ്പേരിയുമില്ല
എല്ലാം സഹിക്കാം എന്നാല്‍
കോടിമുണ്ടുടുത്ത്
ഞങ്ങളുടെ അടുത്തേക്ക്
മോണകാട്ടിചിരിക്കാനും
കൊച്ചുപഴങ്കഥ പറയാനും
എന്റെ പൊന്നു മുത്തശ്ശിയില്ല.
അതുഞാനെങ്ങനെ സഹിക്കും....?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ