മലയാളത്തിന്റ പത്രാധിപര്‍
ബബിത ബാലന്‍
അഴിമതിയും ഏകാധിപത്യവും ഭരണകൂടത്തെ കാര്‍ന്നു തിന്നപ്പോള്‍ തൂലിക പടവാളാക്കിയ കേരളചരിത്രത്തിലെ ഉജ്ജ്വല വ്യക്തിത്വമാണ് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടേത്. ആദര്‍ശശുദ്ധി ജീവിതമുഖമുദ്രയാക്കിയ ഇദ്ദേഹം ശക്തമായ നിലപാടുകളാല്‍ ഭരണകൂടത്തെയും ഭരണാധികാരികളെയും ഇരുത്തി. അഭിപ്രായ സ്വാതന്ത്ര്യം ഒരു പത്രത്തിന്റെ ജന്മാവകാശമാണ് എന്ന തത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ധര്‍മിഷ്ഠവും ഊര്‍ജസ്വലവുമായ പത്രപ്രവര്‍ത്തനം നടത്തിയ ഇദ്ദേഹം നല്ല പത്രപ്രവര്‍ത്തകന്റെ ജീവിക്കുന്ന തെളിവാണ്.
തറവാട്ടിലെ കാരണവരായ കേശവന്‍പിള്ളയുടെ സംരക്ഷണത്തില്‍ വളര്‍ന്ന രാമകൃഷ്ണപ്പിള്ള പുറമെ ഒതുങ്ങിയമട്ടുകാരനായിരുന്നു. മൗനിയായിരുന്നുവെങ്കിലും സമൂഹ ഉഛനീചത്വത്തിനെതിരെ കൊടുമ്പിരിക്കൊണ്ട ഒരി മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. സ്വകാര്യ ജീവിതത്തില്‍ പോലും സ്വാതന്ത്യേച്ഛയെ നിരോധിക്കുന്ന ശക്തികളെ എതിര്‍ത്തമാതൃകാ പുരുഷനാണിദ്ദേഹം. ജനനന്മയ്ക്ക് വേണ്ടി പത്രത്തിന്റെ നട്ടെല്ലായി നിലകൊണ്ട വക്കം മൗലവിയുടെ സ്വദേശാഭിമാനി പത്രത്തിലായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള ഏറ്റവും കൂടുതലായി നിലകൊണ് ദീര്‍ഘവീഷണവും, വിലയിരുത്തല്‍ പാടവവും അദ്ദേഹത്തിന്റെ തൂലികയ്ക്ക് ശക്തി പകര്‍ന്നു. പത്രത്തിന്റെ ധര്‍മ്മം ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇടയ്ക്കിടെ മുഖപ്രസംഗം എഴുതുന്ന ഇദ്ദേഹം നല്ലൊരുപത്രാധിപര്‍ കൂടിയായിരുന്നു.പത്രപ്രവര്‍ത്തനം കച്ചവടമായിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ സ്വഗദേശാഭിമാനിയടെ വാക്കും, നോക്കും, പ്രവര്‍ത്തിയും നമുക്ക് മാര്‍ഗ്ഗദര്‍ശകമാണ്.
പത്രപ്രവര്‍ത്തനത്തെസമഗ്രസാമൂഹ്യസേവനമായിക്കണ്ട മലയാളത്തിന്റെ പത്രധിപരുടെ സ്മരണയ്ക്ക് നൂറു വയസ്സു തികയുന്ന ഈ വേളയില്‍ നമുക്ക് അദ്ദേഹത്തിന്റെ പാത പിന്തുടരാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ