കലാലയം
നിത്യ.കെ
നിത്യ.കെ
കര്‍ത്തവ്യത്തിന്റെ ഭാണ്ഡം
ഇവിടെ തുറക്കുമ്പോള്‍
സ്നേഹത്തോടെ ഓര്‍ക്കാന്‍
മുഖങ്ങള്‍ ഒരുപാടാണ്....
കടപ്പാടിന്റെ പുസ്തകത്താളില്‍
നിറയുന്ന മുഖങ്ങളേറെ......
കഴിഞ്ഞ കലാലയ വര്‍ഷത്തിന്റെ
ഹൃദയത്തുടിപ്പുകള്‍ ഇവിടെ
കോര്‍ത്തിണക്കിയിട്ടുണ്ട്
എങ്കിലും,
ഏറ്റവും മികച്ചതാകാനുള്ള
യാത്രയിലായിരുന്നു ഞാന്‍
ഈ ശനിപിടിച്ച ദിനരാത്രികളിലും
എന്നെ നയിക്കുന്നത്
പുലരാനിരിക്കുന്ന ചെങ്കനല്‍
പുലരിയുടെ പ്രതീക്ഷയാണ്
ജീവിതയാത്രയിലെ ഏറ്റവും
സുന്ദരമെന്ന് വിളിക്കുന്ന
കലാലയ ജീവിതത്തിന്റെ
ഓര്‍മ്മചെപ്പായി മാറുമെങ്കില്‍
ഞാന്‍ സന്തുഷ്ടയാണ്
വാക്കുകള്‍ അര്‍ത്ഥ ശൂന്യമാകുന്ന
ഈ വേളയില്‍
ഔപചാരികതയുടെ നന്ദി
പ്രകടങ്ങള്‍
അരുതെന്ന് മന്ത്രിക്കുകയാണ്
മനസ് എങ്കിലും
കഴിഞ്ഞ ഓരോ നാളുകളും
കടപ്പെട്ടിരിക്കുന്നത്
തൂലികയോടു മാത്രമല്ല...
പിന്താങ്ങിയ
ഒരു മഹാ പ്രസ്ഥാനത്തിന്
സൗഹൃദങ്ങളുടേയും
നിറച്ചാര്‍ത്തുകളൊരുക്കിയ
ഈ കലാലയ ജീവിതത്തെ
സമ്പുഷ്ടമാക്കിയ
ഓരോ കൂട്ടുകാരിയുടെയും
ചലനങ്ങളുടെയും നിശ്വാസ-
ങ്ങളുടെയും പാതയിലൂടെയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ