തളരാത്ത ബാല്യങ്ങള്‍
അക്ഷയ. സി.എല്‍
അക്ഷയ. സി.എല്‍
വാടിതളര്‍ന്ന അവളുടെ മുഖം ഇന്ന് കാണാന്‍ ഏറെ ശോഭയും
ചന്തവുമുണ്ടായിരുന്നു. സൂര്യനു കൂട്ടായി അവളൂം ഉണര്‍ന്നു.
കുളിച്ചു സുന്ദരിയായി.ഐശ്വര്യത്തോടെ വിളക്കില്‍ തിരി കൊളുത്തി.
നിറദീപത്തിന്റെ പ്രഭ വീടാകെ ഐശ്വര്യം പകര്‍ന്നു.തന്റെ കൊച്ചു മനസിലെ കൊച്ചു കാര്യങ്ങള്‍ അവള്‍ ഭഗവാനോട് പറഞ്ഞു. കണ്ണാ... ഞാനിന്നാധ്യമായിട്ട് പളളിക്കൂടത്തില്‍ പോകുവാ... എങ്ങനയാ എന്റെ പളളിക്കൂടം ഇരിക്കണെ .എന്നെ പോലെ ഒത്തിരി ക്കൂട്ടുകാര് അവിടെ ഉണ്ടാകുംഅല്ലേ?
അവള്‍ പതിവിനേക്കാളും ഏറെ വേഗതയില്‍ ഒരുങ്ങി നിന്നു. അമ്മയുടെ സാരിത്തുമ്പ് അവള്‍ വലിച്ചുകൊണ്ടേയിരുന്നു.
അമ്മയുടെ മുഖം മ്ലാനമായിരുന്നു.അവള്‍ ഉത്സാഹത്തോടെ പറഞ്ഞു.'അമ്മേ പളളിക്കൂടത്തിലേക്ക് പോകണ്ടേ? അമ്മുകുട്ടി ഒരുങ്ങി. അമ്മ ഇറങ്ങ്.വേഗം അമ്മേ... അമ്മുകുട്ടിക്ക് പളളിക്കൂടത്തിലേക്ക് പോകാന്‍ തിടുക്കായി' .
നനവാര്‍ന്ന കണ്ണുകളോടെ അമ്മ പറഞ്ഞു.'മോളെ ഇന്നു വേണ്ട നമുക്ക് നാളെ പളളിക്കൂടത്തിപോകാം.
അമ്മയുടെ വാക്കുകള്‍ തന്റെ മനസിനെ തളര്‍ത്തി. പുത്തനുടുപ്പും,
കൈകളില്‍ ഭാഗും, കുടയും എടുത്ത് പോകുന്ന കൂട്ട്കാരെ ഉമ്മറത്തിരുന്നവള്‍ നോക്കിയിരുന്നു.
വര്‍ഷങ്ങളോളം നിധിപോലെ കാത്ത ഭണ്ഡാരം അമ്മ പൊട്ടിച്ചു.
തിളക്കമേറിയ നാണയങ്ങള്‍. അമ്മുവിന് ഉടുപ്പും ബാഗും കുടയും
വാങ്ങാന്‍ ഇതു മതി. കടയില്‍ പോയി അമ്മ സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തി.തന്റെ കുഞ്ഞ് ബാഗും, കുടയും, ഉടുപ്പും കണ്ട
അമ്മു സന്തോഷത്തോടെ തുളളിച്ചാടി.
ക്ലോക്കിലെ സൂചിതിരിച്ചവള്‍ നേരം വെളുപ്പിച്ചു. പുത്തനുടുപ്പും ഭാഗും കുടയും എടുത്തവള്‍ ഒരുങ്ങി നിന്നു. അമ്മ അവളെ നിവൃത്തിക്കേടുക്കൊണ്ട് ബസ്സില്‍ യാത്രയാക്കി. കുരുന്നുകൈകളുയര്‍ത്തി അവള്‍ അമ്മയ്ക് റ്റാറ്റ കൊടുത്തു. അമ്മ
തിരിച്ചും. കണ്‍മറയുന്നതുവരെ അമ്മ തന്റെ ഓമനയെ നോക്കി നിന്നു. അപ്രതീക്ഷിതമായി കാതുകൂര്‍പ്പിക്കുന്ന ഒരു ശബ്ദം.
ഞെട്ടലോടെ തിരിഞ്ഞു നോക്കിയ അമ്മ സ്പന്ദിച്ചു നിന്നു പോയി. കണ്ട കാഴ്ച്ച ഭീകരത നിറഞ്ഞതായിരുന്നു. റോഡില്‍
ചിതറി കിടക്കുന്ന ഒരുപാട് പേര്‍ . കൈകളില്ലാതെയും കാല്‍കളില്ലാതെയും വീണുപിടയുന്ന കുരുന്നുകള്‍.പിന്നെയെല്ലാം മങ്ങിയ കാഴ്ചകള്‍.
അമ്മു കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. ഒന്നും കാണാന്‍ കഴിയുന്നില്ല. എല്ലാം ഇരുട്ട്. കാഴ്ച നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ട അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു.
ഉരുകുന്ന വേദനയിലും അവളുടെ കുഞ്ഞുമനസില്‍ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു.പള്ളിക്കൂടത്തില്‍ പോണം. അവളുടെ ആഗ്രഹം പോലെ അമ്മ അവളെ പള്ളിക്കൂടത്തില്‍ കൊണ്ടുപോയി. ആകാംക്ഷയോടെ അവള്‍ ചോദിച്ചു" അമ്മേ പള്ളിക്കൂടം കാണാന്‍ നല്ല ചന്തോണ്ടല്ലേ? “
മറുപടി കണ്ണീരുകള്‍ മാത്രമായിരുന്നു......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ