2010 ഡിസംബർ 17, വെള്ളിയാഴ്‌ച

കുറിപ്പ് - എത്ര സിമ്പിള്‍

എത്ര സിമ്പിള്‍


ആര്യ.കെ


ആത്മബന്ധത്തിന്റെ മാധുര്യത്തില്‍ മധുരം നകര്‍ന്ന കുഞ്ഞു ബാല്യങ്ങള്‍ നമുക്കു മുമ്പില്‍ ഉണ്ടായിരുന്നു.ഓര്‍മ്മ വച്ചനാള്‍ മുതല്‍ക്കേ അച്ഛനമ്മമാരേക്കാള്‍ തന്റെ കളിക്കൂട്ടുകാരനെ സ്നേഹിച്ച എത്രപേര്‍ ഒടുവില്‍ തന്റെ സ്വാര്‍ത്ഥതകളുടെ നടുവില്‍ മുരടിച്ചുപോകുന്ന സ്നേഹബന്ധം. യാഥാര്‍ഥ്യം മനസിലാക്കാതെ പിഴച്ച വഴിയിലേക്ക് സ്വയം ഇറങ്ങിത്തിരിക്കുകയാണ് ഇന്നോരോരുത്തരും.പണത്തിനു വേണ്ടി സുന്ദരിയും സുമുഖിയുമായ തന്റെ സ്നേഹനിധിയെ ആളുകള്‍ക്കു മമ്പില്‍ ഒരു നൂലിഴ പോലുമില്ലാതെ കാഴ്ചയ്ക്ക് വിധിക്കുന്നു. ഇവിടെതകരുന്നു ആജന്മസുഹൃത് ബന്ധം. തന്നെ വിശ്വസിച്ച് തന്നെ മാത്രം സ്നേഹിച്ച സുഹൃത്ത് ഒ‍ടുവില്‍ വിലയിട്ട് നശിപ്പിക്കുന്നത് ഒരു പെണ്ണിന്റെ മാനമാണ്. എണ്ണിയാല്‍ തീരാത്ത സ്നേഹബന്ധത്തിനുപകരം എണ്ണിതിട്ടപ്പെടുത്താന്‍ കഴിയുന്ന പണം.അതെ എത്ര സിമ്പിള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ