ദാഹം
നമിത തമ്പാന്‍
ഞാന്‍ ദാഹം. എല്ലാവരും പേടിക്കുന്ന ഒരുപാട് മുഖങ്ങളില്‍ ഒരുവന്‍.നിങ്ങള്‍ക്കു മുന്‍പില്‍ വന്നിരിക്കുന്നു.എന്നെ ഒതുക്കാന്‍ നിങ്ങള്‍ ജലത്തെ ഉപയോഗിച്ചു.ഞാന്‍നിങ്ങളുടെ ഭാഗമായതെങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?തൊണ്ടയും,വായും നിങ്ങളോട് പിണങ്ങുമ്പോഴെല്ലെ പലപ്പോഴും ഞാനെത്തുന്നത്.എന്തുകൊണ്ടാണ് അവര്‍ നിങ്ങളോട് പിണങ്ങുന്നത്? കൂടുതല്‍ സമയത്ത് വ്യായാമത്തിലേര്‍പ്പെടുമ്പോഴോ ഉമിനീര്‍ കുറയുമ്പോഴോ അല്ലേ? എന്നാല്‍ ഞാന്‍ നിങ്ങളോട് ചേരാന്‍ കാരണം ഇതൊന്നുമല്ല. രക്തത്തില്‍ ഉപ്പിന്റെ അംശം കൂടുതലായതിനാലാണ് .എന്നാല്‍ രക്തത്തില്‍ വെള്ളവും,ഉപ്പും നിശ്ചിത അനുപാതത്തിലാണ്.ഏതെങ്കിലും കാരണത്താല്‍ ഉപ്പ് കൂടുതലായാല്‍ ഞാന്‍ അവിടെ ഓടിയെത്തി തൊണ്ടയിലേക്ക് സന്ദേശമയക്കുന്നു. ഈ സന്ദേശം തലച്ചോറിലെത്തിയാല്‍
ഞാന്‍ നിങ്ങളുടെ അരികിലുണ്ടെന്ന് തോന്നും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ